വനിതാ ഡോക്‌ടറിൻ്റേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പ്രതിയെ നുണപരിശോധന നടത്താൻ സിബിഐക്ക് അനുമതി

0
84

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്താൻ സിബിഐക്ക് അനുമതി. ഡോക്‌ടറിൻ്റേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണത്തിന് മുമ്പ് ഡോക്ടറെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് സിബിഐ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ നാലാം ദിവസവും ചോദ്യം ചെയ്തു.

തല, മുഖം, കഴുത്ത്, കൈകൾ,സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായലായി 14 ലേറെ മുറിവുകളാണ് ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത്. കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണം. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. ശരീരത്തിൽ പലയിടത്തും രക്തം കട്ട പിടിച്ചിരുന്നു. ഇങ്ങനെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

കസ്റ്റഡി യിൽ ഉള്ളത് പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താൻ സിബി ഐ ക്ക് കോടതിയിൽ നിന്നും അനുമതി ലഭിച്ചു. സഞ്ജയ് റോയ് കുറ്റം ചെയ്തിട്ടില്ലെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നു മാതാവ് മാൽതി റോയ് 24 നോട് പറഞ്ഞു. സിബിഐ സംഘം കൊല്ലപ്പെട്ട ഡോക്ടറുടെ വീട് സന്ദർശിച്ചു.