സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ, ഏഴ് വർഷം കൊണ്ട് സമ്പാദിച്ചത് 3.71 കോടി രൂപ

0
97

സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി കോടികളാണ് മാധബി പുരി ബുച്ച് നേടിയതെന്ന് വെളിപ്പെടുത്തൽ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വിവരം പുറത്തുവിട്ടത്. സെബി ചെയർപേഴ്‌സണായി ഏഴ് വർഷം കൊണ്ട് 3.71 കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചതെന്നാണ് റിപ്പോർട്ട്.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരിയും മാധബിയുടെ പേരിലെന്ന് വെളിപ്പെടുത്തൽ. മാധബി ബുച്ചിനെതിരെ ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തൽ പുറത്തേക്ക് എത്തുന്നത്.

മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും അദാനിയടെ ഷെൽ കമ്പനികളിൽ 2015ലും 2018ലും നിക്ഷേപം നടത്തിയെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.