ബംഗാളിൽ ജാതിമത വർ​ഗീയ രാഷ്ട്രീയ നീക്കവുമായി തൃണമൂൽ, ബിജെപി: അക്രമസംഭവങ്ങൾ അരങ്ങേറുന്നു

0
100

അധികാരത്തിനായി തൃണമൂലും ബിജെപിയും പയറ്റുന്നത് ഏഴുപതിറ്റാണ്ടിനിടെ പശ്ചിമബം​ഗാൾ ദർശിച്ചിട്ടില്ലാത്ത ജാതിമത വർ​ഗീയ രാഷ്ട്രീയം. വൻ തോതിൽ അക്രമസംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും വർ​ഗീയധ്രുവീകരണം സൃഷ്‌ടിക്കാൻ ഇത്രയേറെ സംഘടിത നീക്കം നടത്തുന്നത് ആദ്യം. ജനകീയ പ്രശ്നങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇടതുമുന്നണി സംയുക്ത മോർച്ച മാത്രം.

നാലാംഘട്ട വോട്ടെടുപ്പ് നടന്ന ശനിയാഴ്ച സീതൽ കുച്ചി മണ്ഡലത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത് ബിജെപി, തൃണമൂൽ നേതാക്കൾ നടത്തിയ പ്രകോപന പരാമർശങ്ങളെ തുടർന്ന്. ബംഗ്ലാദേശിനോട് ചേർന്നുള്ള മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് നടത്തിയത് അങ്ങേയറ്റം പ്രകോപനപരമായ പരാമർശം.

സംസ്ഥാനത്ത് കേന്ദ്രസേന എത്തുന്നത് ആദ്യംമുതൽ എതിർത്ത മമത ബാനർജി കേന്ദ്രസേനയെ തടയാൻ അണികളോട് ആഹ്വാനം ചെയ്തു. കേന്ദ്ര സേനയെ ആക്രമിക്കുന്നതിലേക്കും വെടിവയ്പിലേക്കും അതോടെ കാര്യങ്ങൾ കൈവിട്ടു.വെടിവയ്പിൽ പ്രതിഷേധിച്ച് സംയുക്ത മോർച്ച ഞായറാഴ്ച ഉത്തര ബംഗാളിൽ കരിദിനം ആചരിച്ചു.

വെടിവയ്പ്‌ നടന്ന മേഖലയിൽ രാഷ്ട്രീയനേതാക്കളുടെ സന്ദർശനം തടഞ്ഞു. 17ന് വോട്ടെടുപ്പ് നടക്കുന്ന 45 മണ്ഡലത്തിലെ പ്രചാരണം 72 മണിക്കുർ മുമ്പ് അവസാനിപ്പാക്കാനും തെരഞ്ഞെടുപ്പ് കമീഷൻ ഉത്തവിട്ടു.