നടൻ മോഹൻലാൽ ഇന്ന് വയനാട്ടിലെത്തി ദുരന്തസ്ഥലം സന്ദർശിക്കും

0
107

വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ നടൻ മോഹൻലാൽ ഇന്ന് വയനാട്ടിലെത്തും. സൈനിക ക്യാമ്പിലെത്തിയ ശേഷം ലെഫ്റ്റനൻ്റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തസ്ഥലം സന്ദർശിക്കും. ക്യാമ്പുകളിൽ കഴിയുന്നവരെയും താരം കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു- മോഹൻലാൽ പറഞ്ഞിരുന്നു.
പരസ്യം ചെയ്യൽ

ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന തന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മോഹൻലാൽ കുറിച്ചിരുന്നു.‘നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്’- ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. നവ്യ നായർ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ആസിഫ് അലി, പാർവ്വതി കൃഷ്ണ, നവ്യ നായർ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി- ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും, കമൽഹാസനും, കാർത്തിയും സൂര്യയും ജ്യോതികയും, വിക്രം, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.