പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം, മനു ഭാക്കറും സരഭ്‌ജോദ് സിംഗും വെങ്കലം നേടി

0
166

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. ഇന്ത്യ രണ്ടാം മെഡൽ നേടി. മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ ദക്ഷിണ കൊറിയൻ ജോഡിയെ തോൽപ്പിച്ചാണ് മനു ഭാക്കറും സരഭ്‌ജോദ് സിംഗും വെങ്കലം നേടിയത്. 16-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ ടീമിൻ്റെ വിജയം. ഇതോടെ പാരീസിൽ മനു ഭാകർ ഇരട്ട മെഡൽ നേടി. ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന റെക്കോർഡാണ് മനു ഭാക്കറിന് സ്വന്തം.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു ഭാകർ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തിൽ നേടിയിരുന്നത്. സരഭ്ജോദ് സിങ്ങിന്റെ ആദ്യ ഒളിമ്പിക് മെഡലാണിത്. യോഗ്യതാ റൌണ്ടിൽ 58 പോയിൻറ് നേതാൻ ഇന്ത്യൻ സഖ്യത്തിന് സാധിച്ചിരുന്നു. മെഡൽ റൌണ്ടിൽ കൊറിയൻ സഖ്യം തുടക്കത്തിൽ ലീഡ് ചെയ്തു

എന്നാൽ ശക്തമായി തിരിച്ചുവരാൻ ഇന്ത്യൻ ടീമനായി. അവസാനം മാച്ച് പോയിന്റിൽ നിലനിൽക്കെ മെഡൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്കായി. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ചാണ്‌ ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്‌. 3 സീരീസുകളിലായി 193, 195, 192 എന്നിങ്ങനെയാണ് മനു – സരബ്ജ്യോത് സഖ്യത്തിന്റെ സ്കോർ. മനു ഭാകർ- സരഭ്ജോദ് സിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. അഭിമാന നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.