പാരീസ് ഒളിമ്പിക്സിനിടെ ബ്രിട്ടീഷ് നീന്തൽ താരം ആദം പീറ്റിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നീന്തൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മത്സരിക്കുമ്പോൾ പീറ്റിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു.
100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കില്‍ ഫൈനല്‍ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡല്‍ നേട്ടം കൈവരിച്ചു. തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. നീന്തലില്‍ റിലേ വിഭാഗത്തിലും ഇരുപത്തൊന്‍പതുകാരനായ താരത്തിന് മത്സരമുണ്ട്.
നൂറുമീറ്ററില്‍ രണ്ടുതവണ ചാമ്പ്യനായ പീറ്റി, ഞായറാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ നിക്കോളോ മാര്ട്ടിനെന്ഗിയോട് 0.02 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്വര്‍ണം കൈവിട്ടത്.