കോട്ടയത്ത് പമ്പുകളിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ മുങ്ങുന്നതായി പരാതി

0
112

കോട്ടയത്ത് പമ്പുകളിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ മുങ്ങുന്നതായി പരാതി. വ്യാജ നമ്പറുള്ള വെള്ള കാറിൽ ഇന്ധനം നിറക്കുകയും പൈസ നൽകാതെ കാർ എടുത്തു പോകുകയുമാണ് പതിവ്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാണ് ഈ കാർ മുങ്ങിയതെന്ന് പമ്പുടമകൾ പറയുന്നു.

വൈകുന്നേരങ്ങളിലാണ് ഇന്ധനം നിറയ്ക്കാനായി അജ്ഞാത്രനായ വ്യക്തി കാറിൽ പമ്പുകളിൽ എത്തുന്നത്. 4200 രൂപയ്ക്ക് പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കും. തുടർന്ന് പണം നൽകുന്നതിന് വേണ്ടി ഗൂഗിൾ പേ ചോദിക്കും. ഇതിലേക്ക് ജീവനക്കാർ തിരിയുന്ന സമയത്ത് കാർ എടുത്ത് സ്ഥലം വിടും. കഴിഞ്ഞ 13ാം തിയതി ചങ്ങനാശേരിയിലെ മാപ്പള്ളിയിലെ അമ്പാടി പമ്പിലാണ് ഈ കാർ അവസാനം എത്തിയത്.

ചങ്ങനാശ്ശേരിയിലെ സംഭവം പമ്പുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നതോടെയാണ് പലസ്ഥലങ്ങളിലും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. വെള്ള കളറുള്ള ഹോണ്ട സിറ്റി കാർ ആണെന്നാണ് പമ്പ് ജീവനക്കാർ പറയുന്നത്. ആർടിഒ മുഖേന നടത്തിയ അന്വേഷണത്തിൽ വ്യാജ നമ്പറാണ് വാഹനത്തിന് എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.