നീറ്റ് യുജി സമ്പൂർണ പരീക്ഷാഫലം പ്രഖ്യാപിച്ചു

0
112

നീറ്റ് യു.ജി മുഴുവനായുള്ള പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം പുറത്തുവന്നതോടെ രാജ്‌കോട്ടിലെ 85% വിദ്യാർഥികളും യോഗ്യത നേടുകയുണ്ടായി. ദേശീയ പരീക്ഷാ ഏജൻസി നീറ്റ് യുജി പരീക്ഷാഫലം സംസ്ഥാനാടിസ്ഥാനത്തിലും പരീക്ഷാകേന്ദ്രം തിരിച്ചുമുള്ള ഫലമായാണ് പ്രഖ്യാപിച്ചത്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയാണ് പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള ഫലം പ്രഖ്യാപിക്കാൻ NTA യോട് നിർദേശിച്ചത്. വിദ്യാർത്ഥികളുടെ ഐഡന്റിറ്റി വ്യക്തമാക്കരുതെന്ന സുപ്രീംകോടതിയുടെ നിർദേശത്തിൽ റോൾ നമ്പറുകൾ നീക്കം ചെയ്താണ് ഫലം പ്രഖ്യാപിച്ചത്.

കേന്ദ്രങ്ങൾ തിരിച്ച് ഫലം പ്രഖ്യാപിച്ചപ്പോൾ പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തുവന്നു. ഗുജറാത്ത് രാജ്കോട്ടിലെ ഒരു സെന്ററിലെ 85 ശതമാനം വിദ്യാർത്ഥികളാണ് യോഗ്യത നേടിയത്. 12 ഓളം വിദ്യാർത്ഥികൾ 700 നു മുകളിലും 200ലധികം വിദ്യാർത്ഥികൾ 600നും 700 നുംഇടയിലും മാർക്ക് നേടി.രാജസ്ഥാനിലെ ഒരു കേന്ദ്രത്തിലെ 83 വിദ്യാർത്ഥികളാണ് 600ന് മുകളിൽ മാർക്ക് നേടിയത്.നീറ്റ് പരീക്ഷ ക്രമക്കേട് നടന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്‌.