വന്‍കിട പദ്ധതികള്‍ എല്ലാം കടലാസ്സില്‍ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നുവെന്ന് ഡോ. ദിവ്യ എസ്.അയ്യർ

0
136

 

ഇത് കേരള ജനതയുടെ വിജയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യരെ പ്രശംസിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തില്‍ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കുവാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. വന്‍കിട പദ്ധതികള്‍ എല്ലാം കടലാസ്സില്‍ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നുവെന്നും. അസാധ്യമെന്നു തോന്നുന്ന പല പദ്ധതികളും യാഥാർഥ്യമാക്കാൻ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മാർഗനിർദേശവും നമുക്ക് മാതൃകയാണെന്നും ദിവ്യ എസ്. അയ്യർ കൂട്ടിച്ചേർത്തു.