Wednesday
17 December 2025
26.8 C
Kerala
HomeKeralaസിനിമാ ചിത്രീകരണം തടഞ്ഞ് ആർഎസ്എസ് പ്രവർത്തകർ

സിനിമാ ചിത്രീകരണം തടഞ്ഞ് ആർഎസ്എസ് പ്രവർത്തകർ

പാലക്കാട്ട് സിനിമാ ചിത്രീകരണം തടഞ്ഞ് ആർഎസ്എസ് പ്രവർത്തകർ. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഹിന്ദു- മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അണിയറ പ്രവർത്തകർ പറഞ്ഞു.

ലൗ ജിഹാദാണിതെന്നും ക്ഷേത്ര പരിസരത്ത് മുസ്ലിം മത അടയാളങ്ങൾ കൊണ്ടുള്ള ചിത്രീകരണം പാടില്ലെന്നും ആർഎസ്എസ് പ്രവർത്തകർ വാദിച്ചതായും വിവരം. പൊലീസ് ഇടപെട്ട് ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ചർച്ചയ്ക്ക് ശേഷം ആയിരിക്കും ചിത്രീകരണം പുനരാരംഭിക്കുന്നതിൽ തീരുമാനമാകുക

RELATED ARTICLES

Most Popular

Recent Comments