കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ മോഹൻലാൽ

0
124

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ മോഹൻലാൽ. ‘വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ കെസിഎല്ലിൻ്റെ ഭാഗമാകുന്നത്. കേരള ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ട്. അവർക്ക് ദേശീയ ശ്രദ്ധ നേടാനും അതുവഴി മികച്ച അവസരങ്ങൾ നേടാനുമുള്ളോരു വഴിയും കൂടിയാണ് ലീഗിയിലൂടെ ഒരുങ്ങുന്നതെന്നു മോഹൻ ലാൽ വ്യക്തമാക്കി.

സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ കേ​ര​ള ടീ​മി​ന്റെ നാ​യ​ക​നു​മാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.

ഐ​പിഎ​ൽ മാ​തൃ​ക​യി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ആ​റ് ടീ​മുക​ൾ അ​ണി​നി​ര​ക്കു​ന്ന ട്വ​ന്റി20 ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ആ​ദ്യ സീ​സ​ൺ സെ​പ്​​റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ 19 വ​രെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കുന്ന​ത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയും രണ്ട് മത്സരങ്ങളായിരിക്കും.