അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡൻ

0
142

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡൻ. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ ഇനിയും മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർമാരുടെ പിന്തുണയുണ്ട്, വീര്യമുണ്ട്. ആരംഭിച്ച സംരംഭങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും താൻ വിജയിക്കുമെന്നത് ഉറപ്പാണെന്നും ബൈഡൻ പറയുന്നു.

പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനാണെന്ന് ജോ ബൈഡൻ. ട്രംപ് ഒരിക്കൽ പരാജയപ്പെട്ടു, വീണ്ടും പരാജയപ്പെടുത്തും, ബൈഡൻ പറഞ്ഞു. നാറ്റോ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ ബൈഡന് നാക്കുപിഴച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പറഞ്ഞത് ഡോണള്‍ഡ് ട്രംപിന്റെ പേരാണ്. യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കിക്കു പകരം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പേര് പറയുകയും ചെയ്തു. അതേസമയം ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.