ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎസ് ടെക് ഭീമൻ ആപ്പിൾ

0
115

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് ടെക് കമ്പനി ആപ്പിൾ, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്പൈവെയർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ആപ്പിളിൻ്റെ ഉപകരണങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് ഉപയോഗിക്കുന്ന പെഗാസസിന് സമാനമായ മെർസിനറി സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണമെന്ന് ആപ്പിൾ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. പതിവ് ആക്രമണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും കൂടുതൽ സങ്കീർണവുമാണ് ഈ ആക്രമണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് പുറമെ 97 രാജ്യങ്ങളിൽ ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്.

ഏപ്രിലിൽ ആപ്പിൾ കമ്പനി തങ്ങളുടെ ബ്ലോഗിൽ പറഞ്ഞത് സ്പൈവെയർ ആക്രമണങ്ങൾ കുറച്ച് പേരെ മാത്രം ലക്ഷ്യമിട്ടുള്ളതെന്നായിരുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ഡോളർ ഇതിലൂടെ ഹാക്കർമാർ ഉണ്ടായിരുന്നു. സങ്കീർണമായും കൂർമ്മ ബുദ്ധിയുപയോഗിച്ചും പണികഴിപ്പിച്ച ഈ സ്പൈവെയർ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. അതേസമയം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി തൻ്റെ ഫോൺ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്നും നരേന്ദ്ര മോദി സർക്കാരിൻ്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതിന് പിന്നിലെന്നും വാദിക്കുന്നുണ്ട്.

നേരത്തെ, പെഗാസസ് ഫോണുകൾ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. 2022ൽ സുപ്രീം കോടതി ഈ ആരോപണം അന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാൽ തള്ളുകയായിരുന്നു. അന്വേഷണവുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നില്ലെന്നും വിമർശനമുയർന്നിരുന്നു.