കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം നൽകാൻ തീരുമാനം

0
75

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം നൽകാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഇക്കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചതായും മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

‘ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. കൺസോഷ്യം കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അതു നിലവിൽ മാറിയിട്ടുണ്ട്. ഇപ്പോൾ കെഎസ്ആർടിസി ബി കാറ്റഗറിയിലാണ്’, മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.