മലപ്പുറത്ത് റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയ 9 വയസുകാരന് ദാരുണ അന്ത്യം

0
88

മലപ്പുറം തിരൂർ വൈലത്തൂരിൽ 9 വയസുകാരൻ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി. വൈലത്തൂർ സ്വദേശി അബ്ദുൽ ഗഫൂറിൻ്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്. ഗേറ്റിൽ കുടുങ്ങി സാരമായി പരിക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ സംഭവമുണ്ടാകുന്നത്. കുട്ടി വൈകീട്ട് അയല്‍പക്കത്തുള്ള വീടുവഴി പള്ളിയിലേക്ക് പോകുകയായിരുന്നു.

ഇതേ വഴിയ്ക്ക് കുട്ടി സ്ഥിരമായി സഞ്ചരിക്കുമായിരുന്നു. വൈകീട്ടോടെ നാട്ടുകാരാണ് കുട്ടിയെ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടി ഗേറ്റിനുള്ളില്‍ എങ്ങനെയാണ് കുടുങ്ങിതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.