ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

0
77

തിരുവനന്തപുരം ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് ആലുവിള സ്വദേശി ബിജു കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിൻ്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതിയ ചോദ്യം ചെയ്യാനായി ഉന്നത പൊലീസ് സംഘം എത്തും. വീട്ടിൽ നിന്ന് വിളിച്ചിറക്കി ബിജുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബിജുവും കുമാറും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാവിലെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു.

മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.പിന്നാലെ ഇരുവരും പിരിഞ്ഞുപോയിരുന്നു. തുടർന്ന് ബിജുവിന്റെ വീട്ടിലേക്ക് കുമാർ എത്തി വിളിച്ച് പുറത്തിറക്കി സമീപമുള്ള കനാലിനടുത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ വിളികേട്ട് ഓടിയെത്തിയ ബിജുവിൻറെ ഭാര്യയും മരുമകനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: അശ്വതി, അച്ചു. മരുമകൻ: വിഷ്ണു.