എറണാകുളം കളമശേരിയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

0
150

എറണാകുളം കളമശേരിയിൽ യുവതിയെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചു. ജോലി കഴിഞ്ഞ് നടന്നുപോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം.

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി ഭർത്താവിന് വിവരം അറിയിച്ചു.

പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീര്‍ത്തു.