തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്

0
91

തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. കെ മുരളീധരൻ്റെ അനുയായിയെ മർദ്ദിച്ചതായി പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം.
ഡി.സി.സി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരും അനുയായികളും ചേർന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.

ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുരിച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിൻ്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. അദ്ദേഹം കയറി പോകുന്ന സമയത്ത് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ പിന്നീട് തന്നെ ഇരുപതോളം ആളുകൾ ചേർന്ന് തല്ലുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ കലഹം ഉയര്‍ന്നത്.