എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കി ആദ്യഘട്ട വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഇന്ത്യ-എന്‍ഡിഎ ഇ‍ഞ്ചോടിഞ്ച് പോരാട്ടം

0
657

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 261 സീറ്റുകളോടെ ഇൻഡ്യ മുന്നണി ലീഡ് ചെയ്യുന്നു. 259 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. നേരത്തെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമാണ് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകൾ. 400 വരെ സീറ്റുകളാണ് വിവിധ എക്സിറ്റ് പോളുകൾ എന്‍‌ഡിഎയ്ക്ക് പ്രവചിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ എൻഡിഎയ്ക്ക് മുന്നിലാണ് ഇൻഡ്യ മുന്നണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിൽ വാരണാസിയിൽ പിന്നിലാണ്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യ സഖ്യത്തിൽ അണിചേർന്നിരുന്നു.