ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ അധ്യാപകർക്ക് പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

0
152

ഇന്ത്യയിലാദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ അധ്യാപകർക്ക് പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി അധ്യാപകർക്ക് കായിക തൊഴിൽ പരിശീലന രീതികൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഹൈസ്‌കൂളുകളിലെയും ഹയർസെക്കൻഡറി സ്‌കൂളുകളിലെയും ഏകദേശം എൺപതിനായിരത്തോളം (80,000) അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈറ്റിൻ്റെയും നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിച്ചിട്ടുണ്ട്.

ഇതിനകം എട്ട് സ്പെല്ലുകളിലായി ഇരുപതിനായിരത്തി ഇരുന്നൂറ്റി അറുപത്തിയാറ് (20,266) ഹൈസ്‌ക്കൂൾ- ഹയർ സെക്കന്ററി അധ്യാപകർ പരിശീലനം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസത്തോടെ മുഴുവൻ ഹൈസ്‌ക്കൂൾ- ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം എന്ന ലക്ഷ്യം കൈവരിക്കാനാകും.

പരിശീലനത്തിന്റെ പ്രത്യേകതകൾ
• ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ സംരംഭം
• ഓരോ അധ്യാപകനും പ്രത്യേകം കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് സൗകര്യത്തോടെയാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
• പ്രത്യേകം ഉപകരണങ്ങൾ ലഭ്യമാക്കാതെ തന്നെ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപകരണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തി വരുന്നു.
• കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ മൂന്നു മാസം നീണ്ടുനിന്ന ചർച്ചകളിലൂടെ തയ്യാറാക്കിയ മൊഡ്യൂൾ