എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ

0
78

എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വൻ വിജയം പ്രവചിച്ചതോടെ പ്രതീക്ഷിച്ചതുപോലെ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്‌സിൽ 2,600 പോയിൻ്റാണ് നേട്ടം. സെൻസെക്‌സ് 76,738ഉം നിഫ്റ്റി 23,338ഉം കടന്നു.

എല്ലാ മേഖലാ സൂചികകളും ശക്തമായ നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക 4.50 ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, മീഡിയ, റിയാലിറ്റി സൂചികകൾ മൂന്ന് ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ആദ്യമായി 50,000 കടന്നു.

ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ നാല് ശതമാനവും സ്‌മോള്‍ ക്യാപ് സൂചികയില്‍ രണ്ട് ശതമാനവുമാണ് നേട്ടം.

അദാനി പോര്‍ട്‌സ്, ശ്രീരാം ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ 10 ശതമാനംവരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, എസ്ബിഐ, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്.