പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച് സ്പെയിൻ, നോർവേ, അയർലൻഡ്

0
236
Palestinian, EU, Ukrainian and Irish flags flutter, after Ireland has announced it will recognise the Palestinian state, amid the ongoing conflict between Israel and the Palestinian Islamist group Hamas, outside Leinster House in Dublin, Ireland, May 28, 2024. REUTERS/Damien Eagers

സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ ഇസ്രയേലിൻ്റെ ഭീഷണി മറികടന്ന് പലസ്തീനെ ഒരു രാഷ്ട്രമായി ചൊവ്വാഴ്ച അംഗീകരിച്ചു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെയും സംയുക്ത നടപടി. എന്നാൽ ഈ നീക്കം ഗാസയിലെ യുദ്ധത്തെ ഉടൻ ബാധിക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു.

പലസ്തീനെ അംഗീകരിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മൂന്നുരാജ്യങ്ങളിലെയും സ്ഥാനപതിമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചിരുന്നു.