ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അസർബൈജാനിൽ തകർന്നുവീണു

0
190

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈവൻ അമിറബ്ദുള്ളയും സഞ്ചരിച്ച ഹെലികോപ്റ്റർ അസർബൈജാനിൽ തകർന്നുവീണു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കനത്ത മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. തിരച്ചിലില്‍ താപ ഉറവിടം കണ്ടെത്തിയതായി തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിയത്.

ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. പ്രദേശത്തേക്ക് രക്ഷാസംഘത്തെ അയച്ചിരിക്കുന്നതായി അസര്‍ബൈജാനിലെ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടം നടന്ന സ്ഥലമെന്ന് സംശയിക്കുന്ന തവാല്‍ എന്നയിടത്തേക്കാണ് സംഘമെത്തുന്നതെന്ന് ഇറാന്റെ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനായി ഡ്രോണ്‍ നിരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ എക്‌സ് വഴി പുറത്തുവിട്ടിട്ടുണ്ട്.