മുല്ലപ്പള്ളിയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ്‌ സ്‌ഥാനാർഥി

0
72

മഞ്ചേശ്വരത്ത്‌ യുഡിഎഫിന്‌ ആശങ്കയുണ്ടെന്ന കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവനയെ തള്ളി യുഡിഎഫ്‌ സ്‌ഥാനാർഥി എ കെ എം അഷറഫ്‌. മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാനായിട്ടുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷ ആണുള്ളതെന്നും അഷറഫ്‌ പറഞ്ഞു.

10000 ത്തിൽ ആധികം ലീഡ്‌ നേടി വിജയിക്കാനാകും. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടുമെന്നും അഷറഫ്‌ പറഞ്ഞു.

മഞ്ചേശ്വരത്ത്‌ ബിജെപി സ്‌ഥാനാർഥി കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി വിജയനാണെന്നും എൽഡിഎഫുകാർ ബിജെപിക്ക്‌ വോട്ടു ചെയ്‌തിട്ടുണ്ടാകുമെന്നാണ്‌ മുല്ലപ്പള്ളി പറഞ്ഞത്‌. ഇതാണ്‌ സ്വന്തം സ്‌ഥാനാർഥിതന്നെ തള്ളി കളഞ്ഞത്‌.