ഹരിയാനയിൽ കർഷക പ്രതിഷേധം; ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കി

0
118

ഹരിയാനയിലെ കർഷക പ്രതിഷേധത്തെ തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കി. മെയ് 18 ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലി നിലവിൽ അനിശ്ചിതത്വത്തിലാണ്.

മുൻ മുഖ്യമന്ത്രിയും കർണാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മനോഹർലാൽ ഖട്ടർ അടക്കമുള്ള സ്ഥാനാർത്ഥികളുടെ റാലികളാണ് റദ്ദാക്കിയത്. കർഷക സമരത്തിൽ മരണപ്പെട്ടവരെ ഭ്രാന്തമാർ എന്ന് വിളിച്ച സംഭവമാണ് ഖട്ടറിനെതിരെയുള്ള പ്രതിഷേധം കനക്കാൻ കാരണമായത്.

ഖട്ടറിന് പുറമെ സിർസയിൽ അശോക് തൻവാർ, അമ്പാലയിൽ ബന്റോ കതാരിയ, സോനിപതിൽ മോഹൻ ലാൽ ബാധോലി, റോഹ്തക്കിൽ അരവിന്ദ് ശർമ, കുരുക്ഷേത്രയിൽ നവീൻ ജിൻഡാൽ എന്നീ ബി.ജെ.പി സ്ഥാനാർത്ഥികളുടെയും കർഷകർ പ്രതിഷേധത്തിൽ റദ്ദാക്കി.

ബി.ജെ.പി വിരുദ്ധ ബാനറുകളും കരിങ്കൊടികൾ ഉയർത്തിയുമാണ് കർഷകർ ബി.ജെ.പി നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്നത്. അമ്പാലയിലെ മാൽവ ഗ്രാമത്തിൽ കർഷകർ ബി.ജെ.പിക്ക് വിലക്കുമേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്നീട് സംസ്ഥാനത്താകമാനം വ്യാപിക്കുകയുണ്ടായി. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയത വിഭാഗം) പ്രവർത്തകരാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഭക്ഷ്യക്ഷാമം രൂക്ഷം; റഫാ അതിർത്തിയിൽ അവശേഷിക്കുന്നത് കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രം: ഫലസ്തീൻ അഭയാർത്ഥി ഏജൻസി
മിനിമം താങ്ങുവില ഉറപ്പാക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭവും ബി.ജെ.പി സ്ഥാനാർത്ഥികൾക്കുള്ള വിലക്കും തുടരുമെന്ന് കർഷകർ പ്രതികരിച്ചു. അതേസമയം ബി.ജെ.പിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറിയിട്ടും ജെ.ജെ.പിക്കെതിരെ കർഷകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും ബി.ജെ.പി പ്രതിസന്ധിയിലാണ്. സ്വതന്ത്ര എം.പിമാർ നൽകിയിരുന്ന പിന്തുണ പിൻവലിക്കും മുൻ എം.പിമാർ സഖ്യം വിടുന്നതും ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാവുന്നത്. ഹരിയാനയിലേതിന് സമാനമായി കർഷക പ്രതിഷേധം പഞ്ചാബിലും വ്യാപിക്കുകയാണ്.

ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് പഞ്ചാബിലെ ഗ്രാമങ്ങളും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. ഹാസൻസ് രാജ് ഹാൻസും രവ്നീത് സിങ് ബിട്ടുവും കർഷക പ്രതിഷേധം നേരിടുകയാണ്. പട്യാലയിലെ ബി.ജെ.പി സ്ഥാനാർത്ഥിയെ തടഞ്ഞതിന് പിന്നാലെയുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ ഒരു കർഷകൻ മെയിൽ മരണപ്പെടുകയുമുണ്ടായി.