ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും; ജി സുധാകരൻ

0
85

സംസ്ഥാനത്ത് സമുദായങ്ങൾക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ആലപ്പുഴയിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു.

‘വികസനം എല്ലാവർക്കും വേണ്ടിയല്ലേ. റോഡിലൂടെ ഒരു പാർട്ടിയോ സമുദായമോ അല്ലല്ലോ പോകുന്നത്. സമുദായങ്ങൾക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ട്. അതിനുള്ള പ്രതിഫലം ലഭിക്കും.’ അദ്ദേഹം വ്യക്തമാക്കി.

തങ്ങളോട് ഇതേക്കുറിച്ച് ചോദിക്കരുത്. നേരത്തെ തന്നെ ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇവിടെ പ്രശ്നം അതൊന്നുമല്ല. വിശ്വാസികളെ വെറുതെ വിടുക. വിശ്വാസത്തിൽ സമ്മർദം ചെലുത്തരുത് എന്നാണ്. മനസിന്റെ സ്വാതന്ത്ര്യത്തിന് എതിരാണ് അതെന്നും സുധാകരൻ വ്യക്തമാക്കി.