ജസ്റ്റിസ് എന്‍.വി.രമണയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. 23ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണയെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തിരുന്നു.
1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച ജസ്റ്റിസ് രമണ, സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസാണ്.2022 ഓഗസ്റ്റ് 26വരെ പദവിയില്‍ തുടരാം. 1966-67 കാലയളവില്‍ ചീഫ് ജസ്റ്റിസായിരുന്ന കെ.സുബ്ബറാവുവിനു ശേഷം ആന്ധ്ര സംസ്ഥാനത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.
2000 ജൂണ്‍ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായ രമണ, 2013 മാര്‍ച്ച് 10 മുതല്‍ മേയ് 20 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. ആ വര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014ല്‍ സുപ്രീം കോടതി ജഡ്ജിയായി.