മതത്തിൻ്റെ പേരിൽ വോട്ട് തേടിയെന്ന് കരുതാനാകില്ല; പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

0
105

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിൻ്റെ പേരിൽ വോട്ട് തേടിയെന്ന് കരുതാനാകില്ല. തൻ്റെ ഭരണനേട്ടങ്ങൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷൻ പറയുന്നു. കമ്മിഷൻ്റെ അവലോകന യോഗത്തിലാണ് ഈ വിലയിരുത്തൽ. ഇത് സംബന്ധിച്ച് പരാതിക്കാരനെ ഉടൻ അറിയിക്കും.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.