ഒളിമ്പിക്സ് യോഗ്യത നേടി വിനേഷ് ഫോഗട്ട്. ഏഷ്യൻ ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൻ്റെ സെമി ഫൈനലിൽ കസാക്കിസ്ഥാൻ താരത്തെ തോൽപ്പിച്ചാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷ് ജേതാവായത്. ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിൻ്റെ മുൻനിരയിൽ വിനേഷ് ഫോഗട്ടും ഉണ്ടായിരുന്നു. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിനാണ് വിനേഷ് യോഗ്യത നേടുന്നത്. റിയോ, ടോക്കിയോ ഒളിമ്പിക്സുകളിലും വിനേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
മീരാന്‍ ചിയോണിനെതിരായ ആദ്യ മത്സരത്തില്‍ വെറും ഒരു മിനിറ്റും 39 സെക്കന്‍ഡും കൊണ്ടാണ് വിനേഷ് ജയമുറപ്പിച്ചത്. സെമിഫൈനലില്‍ ലോറ ഗനിക്കിസിക്കെതിരായി ശക്തമായ പ്രകടനമാണ് വിനേഷ് കാഴ്ചവച്ചത്. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലികും 76 കിലോഗ്രാമില്‍ റീതികയും ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ആന്റി പംഗലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.
ഒരു പുരുഷ ഗുസ്തിക്കാരനും ഇതുവരെ ക്വാട്ട നേടിയിട്ടില്ല. മെയ് 9 മുതല്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക യോഗ്യതാ മത്സരത്തിലാണ് പാരീസ് ഗെയിംസ് ക്വാട്ട നേടാനുള്ള അവസാന അവസരം.