കനത്ത ചൂടിനൊപ്പം വേനൽമഴയും; ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

0
101

സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം വേനൽമഴയും സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് വേനൽമഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

11 ജില്ലകളിൽ യെല്ലോ അലർട്ട്, ഉയർന്ന താപനില മുന്നറിയിപ്പ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ 40°C, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട് ജില്ലകളിൽ 37°C, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36°C എന്നിങ്ങനെയും താപനില ഉയരാൻ സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലും തിരമാലകൾ ഉയർന്നതിനാൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.