മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ വെടിയേറ്റ് മരിച്ചു

0
99

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. കംപോക്പി, ഇംഫാൽ കിഴക്കൻ ഉഖ്രുൾ ജില്ലകളിലാണ് സംഘർഷം. തൗബാൽ, തെങ്‌നൗപാൽ, കുച്ചിങ് ജില്ലകളിൽ രണ്ടു ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. അമിത് ഷാ നാളെ സംസ്ഥാനം സന്ദർശിക്കും.

കാംപോക്പിയിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ വെടിയേറ്റ് മരിച്ചു. മെയ്തേയ് സായുധ സംഘം വെടിയുതിർത്തെന്നാണ് ആരോപണം. മണിപ്പൂരിലെ കാംപോക്പിയിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ വെടിയേറ്റ് മരിച്ചു.

മെയ്തേയ് വിഭാഗത്തിലെ സായുധ സംഘം വെടിയുതിര്‍ത്തതെന്നാണ് ആരോപണം. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോല്‍ അംഗങ്ങളാണ് വെടിയുതിര്‍ത്തതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന കുക്കി സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്നോപാലിലും കുക്കിമെയ്തെയ് വിഭാഗക്കാര്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന വെളളിയാഴ്ചയാണ് മണിപ്പുരിലും വോട്ടെടുപ്പ്. ഇതിനിടയിലാണ് മണിപ്പുര്‍ അശാന്തിയില്‍ തുടരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. സൂഷ്മമായാണ് മണിപ്പുര്‍ വിഷയം കൈകാര്യം ചെയ്തതെന്നും സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞുവെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.