തയ്‌വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി ജപ്പാൻ കാലാവസ്ഥ ഏജൻസി

0
200

തയ്‌വാനിൽ ശക്തമായ ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. മൂന്നു മീറ്റർ ഉയരത്തിൽ വരെ സൂനാമി തിരകൾ എത്തിയേക്കും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ദ്വീപിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമെന്ന് സീസ്‌മോളജി സെന്റർ.

ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. നിരവധിപേർ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

1999ലായിരുന്നു ഇതിനു മുൻപ് സമാന രീതിയിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.