പോലീസിൽ പരാതിപ്പെട്ടതിന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി

0
210

മകനെതിരെ പോലീസിൽ പരാതിപ്പെട്ടതിന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയെയാണ് മകൻ പ്രമോദ് കൊലപ്പെടുത്തിയത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് അച്ഛനും മകനും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രമോദ് വഴക്കുണ്ടാക്കുകയും മർദിക്കുകയും പതിവായതിനാൽ അപ്പുക്കുഞ്ഞി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രമോദിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.

പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കേസിന്റെ കാര്യം കൂടി പറഞ്ഞ് ഇന്ന് രാത്രി വീണ്ടും പ്രമോദ് വീട്ടിലെത്തി അപ്പുക്കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്നത്. ഇരുമ്പുവടി കൊണ്ട് ഇയാള്‍ പിതാവിന്റെ തലയ്ക്കടിക്കുകയും അപ്പുക്കുഞ്ഞി മരണപ്പെടുകയുമായിരുന്നു.