ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറാൻ ഒരുങ്ങി യുഎസ്

0
170

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിൽ കൂടുതൽ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നൽകി. ഇതിൽ ബോംബുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നു. റാഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അനുമതി.

1,800 MK84 2,000 പൗണ്ട് ബോംബുകൾ, 500 MK82 500 പൗണ്ട് ബോംബുകൾ, 25 F-35 എന്നിവ പുതിയ ആയുധ പാക്കേജുകളിൽ ഉൾപ്പെടുന്നു. എന്നാൽ ആയുധ കൈമാറ്റത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസയിൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് ഇസ്രായേലിനെതിരെ അന്താരാഷ്ട്ര വിമർശനങ്ങൾക്കിടയിലാണ് പാക്കേജ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ മരണപ്പെട്ട ആളുകളുടെ എണ്ണം 32,000-ത്തിലധികമാണ്.