ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്‌ടിന്റെ കൂറ്റൻ വിജയം

0
262

ഗുജറാത്തിന് മുന്നിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം തീർത്ത് ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ തീരുമാനം പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ ഓവറുകളിലെ ചെന്നൈ ഓപ്പണർമാരുടെ പ്രകടനം.

ക്യാപ്റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് (36 പന്തിൽ 46), രച്ചിൻ രവീന്ദ്ര (20 പന്തിൽ 46), ശിവം ദുബെ (23 പന്തിൽ 51) എന്നിവർ ചെന്നൈക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചു.

നാലാം ഓവറിൽ ക്രീസിലെത്തിയ ശിവം ദുബെയുടെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. 2 ഫോറും 5 സിക്‌സും സഹിതമാണ് താരം അർദ്ധ സെഞ്ച്വറി തികച്ചത്. 19-ാം ഓവറിൽ സ്കോർ 184ൽ എത്തിയപ്പോൾ വിജയ് ശങ്കറിന് ക്യാച്ച് നൽകി താരം മടങ്ങി.

ഡാരിൽ മിച്ചൽ (24*), സമീർ റിസ്‌വി (14), രവീന്ദ്ര ജഡേജ (6*) എന്നിവരാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ. ഗുജറാത്തിനായി റാഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. രവിശ്രീനിവാസൻ സായ് കിഷോർ, സ്പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.