ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട് ശേഷം വീടിന് തീയിട്ട് കർഷകൻ

0
158

മഹാരാഷ്ട്രയിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം വീടിന് തീയിട്ട് കർഷകൻ. മൂവരും വെന്തുമരിച്ചു. പിംപൽഗാവ് ലാൻഡ്ഗ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. 45കാരനായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടെന്നും പതിവായി അക്രമിക്കാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.

സുനിൽ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരാണ് മരിച്ചത്. രാവിലെ 10.30 ഓടെ ഭാര്യയെയും പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം സുനിൽ ജനലിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.

അകത്ത് കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. സുനിൽ രക്ഷപ്പെടാൻ ശ്രമിക്കാതെ പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു. സുനിലിന് മൂന്ന് കുട്ടികളുണ്ട് – രണ്ട് പെൺമക്കളും ഒരു മകനും. മകൻ 100 മീറ്റർ അകലെ ജ്യേഷ്ഠനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്.