നാല് മാസം പ്രായമുള്ള കൊച്ചുമകന് 240 കോടി രൂപയുടെ ഓഹരികൾ സമ്മാനിച്ച് നാരായണമൂർത്തി

0
287

തൻ്റെ നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികൾ (ഇൻഫോസിസ് ഓഹരിയുടെ 0.04 ശതമാനം) സമ്മാനിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി.

ഓഹരി കൈമാറ്റത്തെ തുടർന്ന് ഇൻഫോസിസിൽ നാരായണ മൂർത്തിയുടെ ഓഹരി 0.36 ശതമാനമായി കുറഞ്ഞു. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി മാറി.

നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. 2023 നവംബറിലാണ് കുഞ്ഞ് ജനിച്ചത്.

നാരായണ മൂര്‍ത്തി മകള്‍ അക്ഷത മൂര്‍ത്തിക്കും ഭര്‍ത്താവും യു കെ പ്രധാനമന്ത്രിയുമായ ഋഷി സുനക്കിനും രണ്ട് പെണ്‍മക്കളുണ്ട്. 1000 രൂപയുടെ നിക്ഷേപത്തില്‍ 1981ലാണ് ഇന്‍ഫോസിസ് തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത്.