നത്തിംഗ് ഒഎസ് 2.5; ബജറ്റ് ഫോൺ അവതരിപ്പിച്ച് നത്തിംഗ്

0
145

ബജറ്റ് ഫോൺ അവതരിപ്പിച്ച് നത്തിംഗ്. ബജറ്റ് പ്രേമികളെ ലക്ഷമിട്ടാണ് കമ്പനിയുടെ പുതിയ ഫോൺ എത്തുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുക. 23,999 രൂപയാണ് പ്രരംഭ വില. കറുപ്പ, വെളുപ്പ് എന്നിങ്ങനെ രണ്ടു കളർ ഓപ്ഷനുകൾ മാത്രമാണ് ഇത്തവണയുമുള്ളത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 2.5 ആണ് ഫോണിലുള്ളത്. കൂടാതെ ഐക്കണിക് ഗ്ലിഫ് ഇന്റർഫേസും വാഗ്ദാനം ചെയ്യുപ്പെടുന്നു. 8 ജിബി 128 ജിബിയാണ് ഫോണിന്റെ അടിസ്ഥാന വേരിയന്റ്. ഇതിനാണ് 23,999 രൂപ വില വരുന്നത്. 8 ജിബി 256 ജിപി പതിപ്പിന് 25,999 രൂപയാണ് വില. 12 ജിബി റാം 256 ജിബി മെമ്മറി വരുന്ന ഉയർന്ന വേരിയന്റിന് 27,999 രൂപ വിലവരും. ഫ്ളിപ്പ്കാർട്ടാണ് ആണ് ഇന്ത്യയിലെ ഔദ്യോഗിക വ്യാപാര പങ്കാളി.

മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി റാം ബൂസ്റ്റർ സംവിധാനവും ഫോണിൽ ലഭ്യമാണ്. ഇതു വഴി റാം 20 ജിബി വരെ ഉയർത്താം. ഇത്തവണയും ഫോട്ടോഗ്രാഫിക്ക് മികച്ച മുൻതൂക്കം കമ്പനി നൽകിയിട്ടുണ്ട്. പിന്നിൽ f/1.88 അപ്പേർച്ചർ കൂടിയ 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും, 1/1.56 ഇഞ്ച് വലുപ്പമുള്ള ഇമേജ് സെൻസറും നൽകിയിരിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും ഈ പ്രധാന ക്യാമറയ്ക്കുണ്ട്.

114 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് രണ്ടാമത്തേത്. പിന്നിൽ ഇത്തവണയും 2 ക്യാമറകൾ മാത്രമാണുള്ളത്. ഈ ക്യാമറകളുടെ സഹായത്തോടെ മാക്രോ ഷോട്ടുകളും എടുക്കാൻ സാധിക്കും. സെൽഫിക്കായി 32 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. നത്തിംഗ് ഫോൺ 2 -ൽ ഉപയോഗിച്ചിരിക്കുന്ന അതേ സെൻസർ തന്നെയാണിത്.

120 ഹെട്‌സ് റിഫ്രഷ് റേറ്റും, 1300 നിറ്റ്‌സ് ഉയർന്ന തെളിച്ചവും ഉള്ള 6.7 ഇഞ്ച് ഫ്‌ലെക്‌സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. നത്തിംഗ് സീരീസിലെ ഏറ്റവും ബെസൽ കുറഞ്ഞ ഫോൺ എന്ന ഖ്യാതിയും 2എ അവകാശപ്പെടുന്നു. 45 വാട്‌സിന്റെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് മോഡലിലുള്ളത്. ബോക്‌സിൽ ചാർജർ വരുന്നില്ലെന്ന് പ്രത്യേകം ഓർക്കുക.