മിസ് വേൾഡ് 2024 കിരീടം നേടി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ

0
252

മിസ് വേൾഡ് 2024 കിരീടം നേടി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ. മിസ് ലെബനൻ യാസ്മിന സെയ്‌ടൂൺ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 9 ന് മുംബൈയിലാണ് മത്സരം നടന്നത്.

2006 ലെ മത്സര വിജയിയായ ടാറ്റാന കുച്ചറോവയ്ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ടാമത്തെ ലോകസുന്ദരിയാണ് പിസ്‌കോവ. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ മുംബൈയിൽ ജനിച്ച ഷെട്ടിക്ക് മത്സരത്തിലെ ആദ്യ 4-ൽ ഇടം നേടാനായില്ല.

ഇന്ത്യ ഇതുവരെ ആറ് തവണയാണ് കിരീടം നേടിയത് – റീത്ത ഫാരിയ (1966), ഐശ്വര്യ റായ് ബച്ചൻ (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലർ (2017).