സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; പവൻ അരലക്ഷത്തോളമടുക്കുന്നു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയിലെത്തി. ഗ്രാമിന് 6025 രൂപയാണ്

0
372

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയിലെത്തി. ഗ്രാമിന് 6025 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ആണ് ഇന്ന് സ്വർണ വ്യാപാരം. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 5790 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി വര്‍ധിച്ചാണ് സ്വര്‍ണവില പവന് അരലക്ഷത്തിനടുത്ത് എത്തിയത്. കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. കഴിഞ്ഞ ദിവസം ഗ്രാമിന് 6010 രൂപയും പവന് 48080 രൂപയുമായിരുന്നു സ്വർണത്തിന്റെ വില. അന്താരാഷ്ട്ര സ്വര്‍ണവില 2150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകള്‍ വരുന്നുണ്ട്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.