ഒരു മണിക്കൂറോളം തടസ്സപ്പെട്ട് ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും

സാങ്കേതിക തകരാറുകളാണ് സേവനങ്ങൾ തടസപ്പെടാൻ കാരണമെന്നാണ് വിവരം

0
153

ന്യൂയോർക്ക്: മെറ്റയുടെ കീഴിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചർ പ്ലാറ്റ്ഫോമുകൾ ആഗോളവ്യാപകമായി ഇന്നലെ ഒരുമണിക്കൂർ തടസപ്പെട്ടു. ഇന്നലെ രാത്രി 8.45ന് തട​സ്സ​പ്പെ​ട്ട സേവനം രാത്രി 10നാണ് പുനഃസ്ഥാപിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പിന് പ്രശ്നങ്ങൾ നേരിട്ടില്ല. സാങ്കേതിക തകരാറുകളാണ് സേവനങ്ങൾ തടസപ്പെടാൻ കാരണമെന്നാണ് വിവരം. എന്നാൽ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ പ്രതികരണത്തിന് ശേഷമാണ് ഫേസ്ബുക് തിരിച്ചു വന്നത്.

അതേസമയം, ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് കൊണ്ട് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ട്. ഫേസ്ബുക് ഇൻസ്റ്റഗ്രാം തകരാറിന്റെയും കാരണം ഇതാണെന്നാണ് സി എൻ എൻ അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകൾ തകരാറിലായെന്നും, ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നുവെന്നുമുള്ള റിപ്പോർട്ടുകളാണ് സി എൻ എൻ പുറത്തുവിട്ടിരിക്കുന്നത്. കേ​ബി​ളു​ക​ൾ​ ​മു​റി​യാ​നു​ള്ള​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.​ ​മേ​ഖ​ല​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​ക​പ്പ​ലു​ക​ൾ​ക്ക് ​നേ​രെ​ ​യെ​മ​നി​ലെ​ ​ഹൂ​തി​ ​വി​മ​ത​ർ​ ​ആ​ക്ര​മ​ണം​ ​തു​ട​രു​ന്നു​ണ്ട്.​ ​