വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രം, ദമ്പതികൾ മരണത്തിന് കീഴടങ്ങിയത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

മൃഗശാലയിൽ വെച്ചാണ് അഭിഷേക് മരിച്ചത്. ഇതിൽ മനംനൊന്ത് ഭാര്യ അഞ്ജലി ആത്മഹത്യ ചെയ്യുകയായിരുന്നു.

0
170

ദില്ലി: ഗാസിയാബാദിൽ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങി. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. മൃഗശാലയിൽ വെച്ചാണ് അഭിഷേക് മരിച്ചത്. ഇതിൽ മനംനൊന്ത് ഭാര്യ അഞ്ജലി ആത്മഹത്യ ചെയ്യുകയായിരുന്നു.

തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയതാണ് അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാൽ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.

അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്‌ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിലേക്ക് ബന്ധുക്കൾ കൊണ്ടുവന്നു. അഭിഷേകിന്റെ ചേതനയറ്റം ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം സംഭവിച്ച ഈ ദുരന്തത്തിന്റെ പകപ്പിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.