ദുബൈ ദേരയിൽ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ തുറന്നു

ദു​ബൈ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​ക്ക​നു​സ​രി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്

0
143

ദുബൈ ന​ഗ​ര​ത്തി​ലെ പൈ​തൃ​ക പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ നി​ർ​മി​ച്ച ദേ​ര​യി​ലെ ഓ​ൾ​ഡ്​ സൂ​ഖ്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് സ്​​റ്റേ​ഷ​ൻ തു​റ​ന്നു. ക്രീ​ക്കി​ന്​ ര​ണ്ട്​ ഭാ​ഗ​ത്തേ​ക്കും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്ന​ത്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് (ആ​ർ.​ടി.​എ) വെ​ളി​പ്പെ​ടു​ത്തി​യ​ത്. ​ ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ൾ​ഡ്​ ബ​ല​ദി​യ സ്​​ട്രീ​റ്റി​നെ​യും ഗോ​ൾ​ഡ്​ സൂ​ഖി​നെ​യും അ​ൽ ഫ​ഹീ​ദി, ബ​ർ ദു​ബൈ സ്​​റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണി​ത്. ദു​ബൈ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​ക്ക​നു​സ​രി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബ​ർ​ദു​ബൈ മോ​ഡ​ൽ സ്​​റ്റേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ക​സി​പ്പി​ച്ച​തി​ന്​ സ​മാ​ന​മാ​യാ​ണ്​ ദേ​ര​യി​ൽ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ ആ​ർ.​ടി.​എ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി സി.​ഇ.​ഒ അ​ഹ​മ​ദ്​ ഹാ​ഷിം ബ​ഹ്​​റോ​സി​യാ​ൻ പ​റ​ഞ്ഞു. സാം​സ്കാ​രി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ൾ സം​ര​ക്ഷി​ക്കു​ക, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, വി​ശ്ര​മ​സ്ഥ​ല​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, അ​ബ്ര യാ​ത്ര​ക്കാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ റീ​ട്ടെ​യ്​​ൽ ഔ​ട്​​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക എ​ന്നി​വ പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ​യി​ൽ ഓ​രോ വ​ർ​ഷ​വും 1.7 കോ​ടി പേ​ർ സ​മു​ദ്ര​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​രി​ൽ വ​ലി​യ വി​ഭാ​ഗം ദു​ബൈ​യു​ടെ പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ബ്ര​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​ണ്. അ​ബ്ര യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ദേ​ര മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​ൻ വ​ലി​യ രീ​തി​യി​ൽ ഉ​പ​കാ​ര​പ്പെ​ടു​ക. ദു​ബൈ ക്രീ​ക്കി​നെ​യും അ​റേ​ബ്യ​ൻ ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദു​ബൈ വാ​ട്ട​ർ ക​നാ​ൽ തു​റ​ന്ന​ശേ​ഷം ന​ഗ​ര​ത്തി​ലെ സ​മു​ദ്ര ഗ​താ​ഗ​ത രം​ഗം വ​ലി​യ മു​ന്നേ​റ്റ​മാ​ണ്​ കാ​ഴ്ച​വെ​ച്ച​ത്.