രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി

0
102

രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന് പരാതി നല്‍കിയത്.

ബൂത്തുകള്‍ തോറും ആര്‍ഭാടമായി പോസ്റ്ററുകളും, ഫ്‌ലെക്‌സ് ബോര്‍ഡും, പ്രചരണവാഹനമുപയോഗിച്ചും ചിലവഴിക്കാവുന്ന തുകയുടെ പരിധി കഴിഞ്ഞുവെന്നാണ് പരാതി. അടിയന്തിരമായി പ്രചരണസാമഗ്രികള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടു.