അനിരുദ്ധ്.പി.കെ
ഇരട്ട വോട്ടിൽ വീണ്ടും തിരിച്ചടി നേരിട്ട രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്ത് വിട്ട ലിസ്റ്റും അടിമുടി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ വിദേശത്ത് നിന്നും ആളെ ഇറക്കി. ഫേസ്ബുക്കിൽ പങ്ക് വെച്ച വെബ്സൈറ്റിൽ ലിങ്കിന്റെ പോസ്റ്റിലാണ് ജപ്പാൻ, സിംഗപ്പൂർ തുടനിയ രാജ്യങ്ങളിൽ നിന്നും ആളുകളെ കൊണ്ട് ലൈക് അടിപ്പിച്ച് റീച് കൂട്ടുന്നത്.
സിംഗപ്പൂരിൽ സോഫ്ട്വെയർ സെർവിസിൽ നിന്നാണ് കേരളത്തിലെ പൊതു ജനങ്ങളുടെ ഡാറ്റ ഒരു ചട്ടവും പാലിക്കാതെ പ്രതിപക്ഷ നേതാവ് ചോർത്തി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പടെ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി പ്രതിപക്ഷ നേതാവ് നടപ്പിലാക്കിയ ഈ ലിസ്റ്റ് നാടകം അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്ന പ്രതിപക്ഷ നേതാവിന്റെ അമ്മയുടെ ഇരട്ട വോട്ട് ലിസ്റ്റിൽ ഇല്ല, കോൺഗ്രസ് എ ഐ സി സി നേതാക്കളുടെ പേരുകളും, യു ഡി എഫ് സ്ഥാനാർത്ഥികളുടെ പേരുകളും അവരുടെ കടുംബങ്ങളുടെ പേരുകളും ചെന്നിത്തല പുറത്ത് വിട്ട ലിസ്റ്റിൽ ഇല്ല. എന്നാൽ ഇവർക്കൊക്കെ ഇരട്ട വോട്ട് ഉണ്ട് എന്ന് തെളിഞ്ഞിരുന്നു.
മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. സ്വയം പുറത്ത് വിട്ട ലിസ്റ്റ് ഇപ്പോൾ പ്രതിപക്ഷത്തെ തിരിച്ചടിക്കുകയാണ് ഈ ജാള്യത മറയ്ക്കാനാണ് ജനങ്ങൾ തള്ളിക്കളഞ്ഞ ലിസ്റ്റിൽ വിദേശത്ത് നിന്ന് ആളെ ഇറക്കി പി ആർ വർക്ക് ചെയ്യുന്നത്.