സാമ്പത്തിക പ്രതിസന്ധി, സഭ നിർത്തിവെച്ച് ചർച്ചചെയ്യും; ‘അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദി‘യെന്ന് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു.

0
213

അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു. ധനകാര്യ കമ്മീഷന്റെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാവും അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും ചർച്ച ഒരു മണി മുതൽ മൂന്നു മണി വരെ നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.