മൂക്കന്നൂർ കൂട്ടക്കൊലക്കേസ് ; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി, ശിക്ഷയിൻമേലുള്ള വാദം ഈ മാസം 29ന്

കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്.

0
105

കൊച്ചി: മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷയിൻമേലുള്ള വാദം ഈ മാസം 29ന് നടക്കും.

കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം നടന്നത് . ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാൾ വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട്​ പിടികൂടുകയായിരുന്നു.