പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികൾ എങ്ങനെ കോർപറേറ്റുകൾക്ക് അനുകൂലമാകും: പിണറായി

0
68

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികൾ എങ്ങനെ കോർപറേറ്റുകൾക്കു വേണ്ടിയുള്ള താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തിൽ വന്നാണ് പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

അവർ കേരളത്തെ നശിപ്പിച്ചവരാണ്. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തിൽ എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം.

നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുമെന്നാണ് എൽഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേർക്ക് വീടുനൽകുമെന്നാണ് എൽഡിഎഫ് പറഞ്ഞത്. ഇതൊക്കെ എങ്ങനെയാണ് കോർപറേറ്റുകൾക്ക് അനുകൂലമാവുക.

യഥാർഥ കോർപറേറ്റ് വക്താക്കളാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇതൊക്കെ ജനങ്ങൾക്ക് കൃത്യമായി ബോധ്യമാകുന്നുണ്ട്. അനുഭവങ്ങളിൽ നിന്നാണ് ഈ ബോധ്യമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.