രാഷ്ട്രീയ മോഹഭംഗം പിടിപെട്ട കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കലാപം ആസൂത്രണം ചെയ്യാൻ പോലും മടിക്കില്ലെന്നും അതിനെതിരെ സർക്കാരിെൻറയും രാഷ്ട്രീയ നേതൃത്വത്തിെൻറയും പൊതുസമൂഹത്തിെൻറയും ഭാഗത്തുനിന്ന് അതീവ ജാഗ്രത അനിവാര്യമാണെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ഘട്ടം വളരെ നിർണായകമാണ്. ഒരുവിഭാഗം മാധ്യമങ്ങളുമായി ചേർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സകല കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും കോടതിയിലും പുറത്തും പരാജയപ്പെട്ട സ്ഥിതിക്ക് ഇടതുപക്ഷത്തിെൻറ വിജയം തട്ടിമാറ്റാൻ ഇക്കുട്ടർ ശേഷിക്കുന്ന ഏത് മാർഗവും അവലംബിച്ചുകൂടായ്കയില്ല.
അഞ്ചുവർഷം കൂടി ഭരണത്തിന് പുറത്തുനിൽക്കുക എന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും യു.ഡി.എഫ് നേതൃത്വത്തിന് സാധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ, ബി.ജെ.പിയുമായും മറ്റു വർഗീയശക്തികളുമായും കൈകോർത്ത് സാമൂഹിക സംഘർഷം വളർത്താനും അതുവഴി വർഗീയ കലാപത്തിന് സാഹചര്യമൊരുക്കാനും പ്രതിപക്ഷവും സംഘ്പരിവാറും ചേർന്ന് ആസൂത്രിത നീക്കങ്ങളിലേർപ്പെടുമെന്ന് ഭയപ്പെടേണ്ടതുണ്ട്.
ബി.ജെ.പി ദേശീയ നേതൃത്വത്തിെൻറ സാന്നിധ്യം എരിതീയിൽ എണ്ണയൊഴിക്കും. വോട്ടർ പട്ടിക, ഭക്ഷ്യകിറ്റ്, സൗജന്യ റേഷൻ തുടങ്ങിയ വിഷയങ്ങളിൽ നശീകരണ രാഷ്ട്രീയത്തിെൻറ ഗുരുവായ രമേശ് ചെന്നിത്തലക്ക് നീതിപീഠത്തിൽനിന്ന് കിട്ടിയ ശക്തമായ പ്രഹരങ്ങൾ പ്രതിപക്ഷ നേതാവിെൻറ മുഖം കൂടുതൽ വികൃതമാക്കിയിട്ടുണ്ട്.
കോലീബി സഖ്യം മറ നീക്കി പുറത്തുവന്ന സ്ഥിതിക്ക് ന്യൂനപക്ഷം ഇടതുപക്ഷത്തെ മാത്രമേ പിന്തുണക്കുകയുള്ളൂവെന്ന് ഉറപ്പായതോടെ തീവ്രവർഗീയ പ്രചാരണത്തിലൂടെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാനുള്ള മുസ്ലിം ലീഗിെൻറ ശ്രമം അപൂർമായ രാഷ്ട്രീയ കാലുഷ്യം സൃഷ്ടിക്കാൻ ഇടയാക്കുമെന്നും അതുകൊണ്ട് ന്യൂപക്ഷങ്ങൾ വളരെ കരുതലോടെ നീങ്ങണമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.