ടാറ്റയുടെ പേമെന്റ് ആപ്പ് ഉടനെത്തും, ജി പേക്കും ഫോൺ പേക്കും തിരിച്ചടിയാകുമോ?

ആര്‍ ബി ഐയുടെ അനുമതിയോടെ ഇ കൊമേഴ്‌സ് ഇടപാടുകള്‍ തടസ്സങ്ങളില്ലാതെയും ടാറ്റ പേയിലൂടെ നടത്താനാവും. ടാറ്റ ഡിജിറ്റലാണ് ടാറ്റ പേമെന്റ്‌സിന്റെ ഓപ്പറേറ്റര്‍മാര്‍.

0
231

മുംബൈ: ഇന്ത്യന്‍ പേമെന്റ് എന്ന പേരിൽ പുതിയ പെയ്മെന്റ് ആപ്പ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. റിസര്‍വ് ബാങ്ക് ടാറ്റ ഗ്രൂപ്പിന്റെ ഈ ഡിജിറ്റല്‍ പേമെന്റ് ആപ്പിന് അനുമതി നല്‍കി. ടാറ്റയുടെ പുതിയ ആപ്പ് വരുന്നത്തോടെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയുടെ മേധാവിത്തം അവസാനിക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്. ആമസോൺ നേരത്തെ സമാന പെയ്മെന്റ് ആപ്പ് പുറത്തിറക്കിയിരുന്നുവെങ്കിലും വലിയ ജന സ്വീകാര്യത ലഭിച്ചിരുന്നില്ല.

പേമെന്റ് അഗ്രിഗേറ്റര്‍ എന്ന നിലയിലാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. ടാറ്റ ഫിനാന്‍സിന് അവര്‍ക്ക് പല കമ്പനികളുമായി കൈകോര്‍ത്ത് വാണിജ്യ മേഖലയെ മുന്നോട്ട് നയിക്കാനാവും. അതിലുപരി ഇന്ത്യയുടെ പ്രൈമറി പേമെന്റ് ആപ്പായി മാറാനും സാധിക്കും. നിലവില്‍ ഗൂഗിള്‍ പേ വായ്പകള്‍ അടക്കം നല്‍കിയാണ് മാര്‍ക്കറ്റ് വ്യാപിപ്പിച്ചത്.

ആര്‍ ബി ഐയുടെ അനുമതിയോടെ ഇ കൊമേഴ്‌സ് ഇടപാടുകള്‍ തടസ്സങ്ങളില്ലാതെയും ടാറ്റ പേയിലൂടെ നടത്താനാവും. ടാറ്റ ഡിജിറ്റലാണ് ടാറ്റ പേമെന്റ്‌സിന്റെ ഓപ്പറേറ്റര്‍മാര്‍. യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇ കൊമേഴ്‌സ് ഇടപാടുകളാണ് ടാറ്റ പേ ഓഫര്‍ ചെയ്യുന്നത്. അതേസമയം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ യുപിഐ ട്രാന്‍സാക്ഷന്‍ ആപ്പ് ഗൂഗിള്‍ പേയാണ്.